വുഹാന്‍: ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പി. വി. സിന്ധുവും സൈന നെഹ്വാളും പുറത്തായി.
ചൈനയുടെ കെയ് യാന്യാന് 21-19, 21-9 എന്ന സ്കോറിനാണു സിന്ധുവിനെ തോല്‍പ്പിച്ചത്. സൈനയെ ജപ്പാന്റെ അകാനെ യാമഗുച്ചിയാണ് വീഴ്ത്തിയത്. രണ്ടാം ഗെയിം നേടിയ സൈന ശക്തമായ മത്സരം കാഴ്ച വെച്ച ശേഷമാണ് പരാജയം ഏറ്റുവാങ്ങിയത്.സ്കോര്‍ : 21-13, 21-23, 21-16. അതേസമയം പുരുഷ സിംഗിള്‍സില്‍ സമീര്‍ വര്‍മയും പുറത്തായി. ചൈനയുടെ ഷി യുക്വിയാണ് സമീര്‍ വര്‍മയെ പരാജയപ്പെടുത്തിയത് സ്കോര്‍ 21-10, 21-12.
Post Your Comments