കൊച്ചി: ശ്രീലങ്കയിലുണ്ടായ സ്ഫോടന പരന്പരയുമായി ബന്ധപ്പെട്ട് 60ലേറെ മലയാളികള്‍ നിരീക്ഷണത്തിലെന്ന് ദേശീയ മാധ്യമ റിപ്പോര്‍ട്ട്. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള തൗഹീത്ത് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. വണ്ടിപ്പെരിയാര്‍, പെരുന്പാവൂര്‍, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളാണ് നിരീക്ഷണത്തിലുള്ളതെന്ന് പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ലങ്കന്‍ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ നാഷണല്‍ തൗഹീത്ത് ജമാഅത്ത് (എന്‍ജെടി) എന്ന സംഘടനയാണ് പുറത്തു വന്നിരുന്നു. ഇതിന്റെ തമിഴ്നാട് ഘടകവുമായി ബന്ധപ്പെട്ട് നില്ക്കുന്ന മലയാളികളാണ് നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാണ് തൗഹീത് ജമാഅത്ത്.
ഐഎസ് സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം, തമിഴ് ഉള്‍പ്പെടെയുള്ള ചില പ്രാദേശിക ഭാഷകളിലും ചിത്രീകരിച്ചിരുന്നു. തമിഴ്, മലയാളി യുവാക്കളില്‍ സ്വാധീനം ചെലുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രാദേശിക ഭാഷകളിലും വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിന്റെ നിഗമനം. 2016ല്‍ തൗഹീത്ത് ജമാഅത്ത് സംഘടിപ്പിച്ച ക്യാന്പുകളില്‍ പങ്കെടുത്ത യുവാക്കളാണ് നിരീക്ഷണത്തിലുള്ളത്.
Post Your Comments