Latest NewsInternational

30 വര്‍ഷത്തെ ശ്രമഫലം; മലേറിയയെ തുരത്താന്‍ വാക്‌സിന്‍ എത്തി

ലോകചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നൊടുക്കിയ ജീവിയെന്ന പരിവേഷമുണ്ട് കൊതുകിന്. മലേറിയ എന്ന മാരക രോഗം പരത്തുന്ന കൊതുകിനെ നിയന്ത്രിക്കാന്‍ നാളിതുവരെ മനുഷ്യന് സാധിച്ചിരുന്നില്ല. എന്നാലിതാ 30 വര്‍ഷത്തെ ശ്രമഫലമായി ലോകത്തെ ആദ്യത്തെ മലേറിയ പ്രതിരോധ വാക്‌സിന്‍ ആഫ്രിക്കയിലെ മലാവിയില്‍ ഉപയോഗിച്ച് തുടങ്ങി. ആര്‍ടിഎസ്, എസ് എന്ന പേരില്‍ അറിയപ്പെടുന്ന വാക്‌സിന്‍ രണ്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്കാണു ലഭ്യമാക്കുക. മൂന്ന് രാജ്യങ്ങളിലായി ഈ വര്‍ഷം 3.60 ലക്ഷം കുട്ടികള്‍ക്കു കുത്തിവയ്പ് നല്‍കും. 4 ഡോസാണു കുത്തിവയ്പ്. 5 9 മാസത്തിനിടെ 3 ഡോസും, 2 വയസ്സിന് മുന്‍പ് അവസാന ഡോസും. ഘാന, കെനിയ എന്നിവിടങ്ങളിലും അടുത്തയാഴ്ച വാക്‌സിന്‍ ലഭ്യമാക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകത്ത് പ്രതിവര്‍ഷം 4.35 ലക്ഷം പേരാണു മലേറിയ ബാധിച്ചു മരിക്കുന്നത്. ഇതില്‍ രണ്ടര ലക്ഷത്തിലേറെ പേര്‍ ആഫ്രിക്കയിലാണ്. ഇന്ത്യയില്‍ 2016 ല്‍ 331 പേര്‍ മലേറിയ ബാധിച്ചു മരിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയപ്പോള്‍, പത്തില്‍ നാലു പേരുടെ രോഗം പ്രതിരോധിക്കാന്‍ വാക്‌സിന് കഴിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button