![](/wp-content/uploads/2019/04/dawan.jpg)
മുംബൈ: ലോകകപ്പില്‍ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റ്സ്മാന് ആരെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് പല താരങ്ങളും പ്രകടിപ്പിച്ചിട്ടുള്ളത്.
നാലാം നമ്പറില്‍ ആര് കളിക്കണമെന്ന കാര്യത്തില്‍ അഭിപ്രായവുമായ് എത്തിയിരിക്കുകയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്.ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറും, രാഹുലുമുണ്ട്. അവര്‍ നാലാം നമ്പറില്‍ കളിക്കാന്‍ അനുയോജ്യരാണെന്നും ശിഖര്‍ ധവാന് പറഞ്ഞു.
പരിശീലകനും, ക്യാപ്റ്റനുമാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്റെ അവസാന വാക്കെന്നും, നാലാം നമ്പറില്‍ ആര് ബാറ്റ് ചെയ്യണമെന്ന് അവര്‍ തീരുമാനിക്കുമെന്നും പറയുന്ന ധവാന് കൂട്ടിച്ചേര്‍ത്തു.
Post Your Comments