USA

മുസ്ലിം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി യുവതിയുടെ സെല്‍ഫി ; ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ന്യൂയോര്‍ക്: ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി സെല്‍ഫിയിലൂടെ മറുപടി നല്‍കി ഒരു മുസ്ലീം യുവതി.യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ശൈമ ഇസ്മായില്‍ എന്ന ഇരുപത്തിനാലുകാരിയാണ് പ്രക്ഷോഭക്കാരുടെ മുന്നിലിരുന്ന ചിത്രമെടുത്ത് ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത്.ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത ഈ സെല്‍ഫി വൈറലാകുകയും ചെയ്തു. 1.2 ലക്ഷം പേരാണ് ഇതിനോടകം ഈ ഫോട്ടോ ലൈക്ക് ചെയ്തിരിക്കുന്നത്.

യുഎസില്‍ വച്ചാണ് ശൈമ ഇസ്മായില്‍ ചിത്രമെടുത്തത്. ‘വിശ്വാസത്തിന്റെ അടയാളമാണ് ദയ. ആര്‍ക്കാണ് ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല’ എന്ന നബിവചനം അടിക്കുറിപ്പായി ചേര്‍ത്താണ് ശൈമ ചിത്രം പ്രസിദ്ധീകരിച്ചത്.

ശൈമ വഷിംഗ്ടണില്‍ നടന്ന ഇസ്‌ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയത്.കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇസ്ലാം വിരുദ്ധ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നവരെ ശൈമ കാണുന്നത്. തുടര്‍ന്ന് അവര്‍ക്ക് മുന്നിലിരുന്ന നിറഞ്ഞ ചിരിയുമായി ചിത്രമെടുക്കുകയായിരുന്നു.

https://www.instagram.com/p/BwhqBVHAeSt/

shortlink

Related Articles

Post Your Comments

Related Articles


Back to top button