റിയാദ് : സൗദിയില്‍ റമദാനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക് കടന്നു. തീര്‍ത്ഥാടകരുടെ സുരക്ഷയും സൗകര്യവും പരിഗണിച്ചു വിപുലമായ മുന്നൊരുക്കങ്ങളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും
സജീവമായി നടക്കുന്നത്. റമദാനിലുണ്ടാകുന്ന തീര്‍ഥാടകരുടെ വര്‍ധിച്ച തിരക്ക് കണക്കിലെടുത്താണ് മുന്നൊരുക്കങ്ങള്‍. ഇരുഹറം കാര്യാലയത്തിന് കീഴില്‍ വിപുലമായ പദ്ധതികളാണ് മസ്ജിദുല്‍ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിരിക്കുന്നത്.
റമദാന് ആരംഭിയ്ക്കുന്നതിന് ഇനി ഏതാനും ദിവസങ്ങളശ്ഡ മാത്രമാണ് മുന്നിലുള്ളത്. മൂന്നാം സൗദി വികസന ഭാഗത്തെ മുഴുവന്‍ നിലകളും റമദാനില്‍ തുറന്നിടാനാണ് പദ്ധതി. മുറ്റങ്ങളിലെ കൂടുതല്‍ സ്ഥലങ്ങള്‍ നമസ്കാരത്തിന് സജ്ജമാക്കും. മുസ്ഹഫുകളും നമസ്കാര വിരിപ്പുകള്‍ എന്നിവ ഒരുക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഹറമിലേക്കും തിരിച്ചുമുള്ള യാത്രകള്‍ സുഗമമാക്കുന്നതിനു ചെയിന്ബസ് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്. മസ്ജിദുന്നബവിയില്‍ പഴയ നമസ്കാര പരവതാനികള്‍ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു.
Post Your Comments