ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐയുടെ നോട്ടീസ്. ഇരട്ട പദവിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ലക്ഷ്മണും ഐപിഎല്‍ ടീമുകളുടെ മെന്റര്‍മാരായും സേവനം ചെയ്യുന്നുണ്ട്. സച്ചിന് മുംബൈ ഇന്ത്യന്‍സിന്റെയും ലക്ഷ്മണ് സണ്‍റൈസേഴ്സ് ഹൈദരബാദിന്റെയും മെന്റര്‍മാരാണ്. അതേസമയം സച്ചിന് മുംബൈ ഇന്ത്യന്‍സുമായി ഔദ്യോഗിക കരാറുകളൊന്നും ഇല്ലെന്നും ഫ്രാഞ്ചസിയില്നിന്നും പണം വാങ്ങുന്നില്ലെന്നുമാണ് പറയുന്നത്. ക്രിക്കറ്റ് ഉപദേശക സമിതിയിലെ പ്രവര്‍ത്തനത്തിനും അദ്ദേഹം പ്രതിഫലം വാങ്ങുന്നില്ല.
Post Your Comments