NewsIndia

കേസന്വേഷണത്തിന് പോയ പൊലീസ് വാഹനം തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

കൊച്ചി: കേസന്വേഷണത്തിനായി കൊച്ചിയില്‍ നിന്നും തമിഴ്‌നാട്ടിലേയ്ക്ക് പോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. തിരുവനന്തപുരം സൂര്യനഗറില്‍ സൂര്യ അവന്യൂ ‘ഉഷസില്‍’ ഹരിനാരായണന്‍(51) ആണ് മരിച്ചത്. ഇന്‍ഫോപാര്‍ക്ക് സ്‌റ്റേഷനിലെ നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. എഎസ്ഐ വിനായകന്‍, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ രാജേഷ്, അനില്‍കുമാര്‍,ഡിനില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൃപ്പൂണിത്തുറ സ്വദേശിനിയായ പെണ്‍കുട്ടിയ കാണാതായ സംഭവം അന്വേഷിക്കുന്നതിനു പോയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാടകയ്‌ക്കെടുത്ത സ്വകാര്യ വാഹനമായിരുന്നു ഇത്. നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചായിരുന്നു അപകടമെന്ന് ഇന്‍ഫോപാര്‍ക്ക് പൊലീസ് പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹരിനാരായണനെ രക്ഷിക്കാനായില്ല. ഹരിനാരായണന്റെ ബന്ധുവാണ് കാണാതായ പെണ്‍കുട്ടി. കുട്ടിയെ തിരിച്ചറിയുന്നതിനാണ് പൊലീസ് ഇദ്ദേഹത്തെ ഒപ്പം കൂട്ടിയത്.

കോയമ്പത്തൂര്‍-അവിനാശി റൂട്ടിലായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. തിരുവനന്തപുരം സതേണ്‍ റെയില്‍വേ കോച്ചിങ് ഡിപ്പോ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറാണ് ഹരിനാരായണന്‍. . സംസ്‌കാരം വെള്ളിയാഴ്ച മൂന്നിന് ആലപ്പുഴ തോണ്ടന്‍കുളങ്ങരയിലെ കുടുംബവീടായ വൃന്ദാവനില്‍ . ഭാര്യ: ഉഷശ്രീ മേനോന്‍. മക്കള്‍: പൂര്‍ണിമ, രാജ്കൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button