പത്തനംതിട്ട: കെഎസ്‌ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള കോടതിവിധി വന്നതോടെ ഓരോ ഡിപ്പോയിലും കടുത്ത കണ്ടക്ടര്‍ക്ഷാമമാണ് നേരിട്ടത്. റാങ്ക്‌ലിസ്റ്റില്‍നിന്നും നിയമനം നടന്നതോടെ ഏറെക്കുറെ പരിഹാരമായെങ്കിലും പൂര്‍ണ്ണമായും തീര്‍ന്നില്ല. അതുകൊണ്ടുതന്നെ പിരിച്ചുവിട്ടവരെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരുടെ കുറവു മൂലം ഷെഡ്യൂളുകള്‍ കുറച്ചാല്‍ അത് ഉള്‍പ്രദേശങ്ങളിലേക്കുള്ള സർവീസുകളെയാകും ബാധിക്കുക. ചെറിയ ഡിപ്പോയില്‍പോലും അതാതു ദിവസം ട്രിപ്പുകള്‍ മുടക്കം കൂടാതെ നടത്താന്‍ ഡ്രൈവറും കണ്ടക്ടറും കൂടി 150 പേരുടെ ആവശ്യമുണ്ട്. അതിനുള്ള ജീവനക്കാര്‍ ഓരോ ഡിപ്പോയിലും ഇല്ലെന്നാണ് റിപ്പോർട്ട്.
Post Your Comments