കൊച്ചി: കേരളത്തില്‍ സിപിഎം സന്പൂര്‍ണ നാശത്തിലേയ്ക്ക് പോകുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. ബിജെപി വോട്ട് കോൺഗ്രസിന് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണത്തിനു മറുപടി നല്‍കവെയാണ് സുരേന്ദ്രന് ഇക്കാര്യം
പറഞ്ഞത്. സിപിഎമ്മിന്റെ നാശത്തിനു പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഫലപ്രഖ്യാപനത്തിന് മുന്‍പുള്ള മുൻകൂർ ജാമ്യമെടുപ്പാണെന്ന് വോട്ട് മറിച്ചെന്ന സിപിഎമ്മിന്റെ ആരോപണമെന്നും സുരേന്ദ്രൻ പരിഹസിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലും കോഴിക്കോടും വോട്ട് കച്ചവടം നടന്നുവെന്ന് സിപിഎം ആരോപിച്ചു. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനനാണ് ആരോപണവുമായി രംഗത്തെത്തിയത്.ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്നും അദ്ദേഹം ആരോപിച്ചു.പോളിംഗ് ദിവസം പല ബൂത്തുകളിലും ബിജെപി സജീവമായിരുന്നില്ല.സംസ്ഥാനത്ത് മറ്റ് മണ്ഡലങ്ങളിലും ഇത്തരം കച്ചവടം നടന്നിട്ടുണ്ടാവാം. ഈ നീക്കം മുൻകൂട്ടി കണ്ടാണ് എൽഡിഎഫ് പ്രവർത്തിച്ചതെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു
Post Your Comments