വാഷിങ്ടണ്‍: അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് ജോയ് ബീഡന്‍ 2020ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ബരാക് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന ജോയ് ബീഡന്‍ അമേരിക്കയില്‍ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും അത് കൊണ്ടാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്നും പറഞ്ഞു.
ഡെമോക്രാറ്റുകളില്‍ നിന്ന് സ്ഥാനാര്‍ഥി മോഹവുമായി നടക്കുന്ന 20 പേരില്‍ ഏറ്റവും സാധ്യത ബൈഡനാണ്. ജയം എന്നതില്‍ കുറഞ്ഞ ഒരു സാധ്യതയും ഡെമോക്രാറ്റുകള്‍ മുന്നില്‍ കാണുന്നില്ല. ഇന്ത്യന്‍ വേരുകളുള്ള കമല ഹാരിസ് ഉള്‍പ്പെടെ 37 വയസ് മുതല്‍ 77 വയസ് വരെയുള്ള 20 പ്രഗല്‍ഭര്‍ ഇത് വരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കഴിഞ്ഞു. ജോയ് ബീഡന്‍, കമല ഹാരിസ്, കോറി ബുക്കര്‍, പീറ്റര്‍ ബ്യുട്ടിഗെയ്ഗ്, ജൂലിയന്‍ കാസ്ട്രോ, ജോണ്‍ ഡെല്‍നെ, തുള്‍സി ഗബ്ബാര്‍ഡ്, കിര്‍സ്റ്റന്‍ ഗില്ലി ബ്രാന്റ്, ജോണ്‍ ഹിക്കെന്‍ലൂപ്പര്‍, ജെയ് ഇന്‍സ്ലീ, എമി ക്ലൌബുച്ചര്‍, വെയ്ന്‍ മെസ്സാം, സെത്ത് മൌള്‍ട്ടന്‍, ബെറ്റോ റൌര്‍ക്കെ, ടിം റയാന്‍, ബേര്‍ണി സാന്റേഴ്സ്, എറിക് സ്വാല്‍വെല്‍, എലിസബത്ത് വാരന്‍, മരിയാന വില്ലിംസണ്‍, ആന്‍ഡ്രൂ യാങ് എന്നിവരാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച 20 പേര്‍.
മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനമാഘോഷിക്കുന്ന വേളയിലാണ് കമലാ ഹാരിസ് തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്.കാലിഫോര്‍ണിയയില്‍ നിന്ന് ആദ്യ ടേമില്‍ സെനറ്ററായിരുന്ന കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ വളര്‍ന്നുവരുന്ന താരമാണ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റ് കുടിയേറ്റ നയങ്ങളെ നിശിതമായി വിമര്‍ശിച്ചതിലൂടെയാണ് കമല ശ്രദ്ധിക്കപ്പെടുന്നത്. സെനറ്ററാകുന്നതിന് മുമ്പ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായിരുന്നു. ഭരണതലത്തിലെ ട്രംപിന്റെ പല നിയമനങ്ങളേയും കമല ഹാരിസ് ശക്തമായി ചോദ്യം ചെയ്തിരുന്നു. യുഎസ് കോണ്‍ഗ്രസില്‍ അറ്റോര്‍ണി ജനറലായ ജെഫ് സെഷന്‍സിന്റ് രൂക്ഷ വിമര്‍ശകയുമായിരുന്നു. യുഎസ് സെനറ്റിലെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഏറ്റവും ജൂനിയറായ അംഗം കൂടിയായിരുന്നു കമലാ ഹാരിസ്. അമേരിക്കയിലെ മധ്യവര്‍ഗക്കാരുടെ വര്‍ധിച്ചുവരുന്ന നികുതി ഭാരവും ജീവിതച്ചെലവുമാണ് കമലയുടെ പ്രധാന പ്രചാരണായുധം.
Post Your Comments