Latest NewsKerala

തീ​പി​ടു​ത്തത്തിൽ ബൈ​ക്കു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

തിരുവനന്തപുരം:വ​ര്‍​ക്ക്ഷോ​പ്പി​ലുണ്ടായ തീ​പി​ടു​ത്തത്തിൽ ഇരുപത്തഞ്ചോളം ബൈ​ക്കു​ക​ള്‍ ക​ത്തി​ന​ശി​ച്ചു.കാ​ട്ടാ​ക്ക​ട​യ്ക്ക് സ​മീ​പം ന​ക്രാം​ചി​റ​യി​ലെ സ്കൂ​ട്ട​ര്‍ വ​ര്‍​ക്ക്ഷോ​പ്പിലാണ്‌ അപകടം നടന്നത്. തീപിടുത്തത്തിൽ ക​ട പൂ​ര്‍​ണ്ണ​മാ​യും ക​ത്തിനശിച്ചു.

പാ​ലേ​ലി സ്വ​ദേ​ശി ജ​യ​നാണ് കടയുടെ ഉടമ. ഇന്നലെ രാത്രി 12 മണിക്കായിരുന്നു സംഭവം. തീ ​പ​ട​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട നാട്ടുകാർ ഉടൻ പോ​ലീ​സി​നെ​യും ഫ​യ​ര്‍ ഫോ​ഴ്സി​നെ​യുംവിവരം അ​റി​യി​ച്ചു. ഫയർഫോഴ്‌സെത്തി തീയണച്ചുവെങ്കിലും അപ്പോഴേക്കും കട പൂർണമായും കത്തിനശിച്ചിരുന്നു.

സ​മീ​പ​ പ്രദേശങ്ങളിലേക്ക് തീ ​പ​ട​രാ​ത്ത​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി. ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണം ആംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button