തിരുവനന്തപുരം•മതസ്പര്‍ദയുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജനപ്രാതിനിധ്യ നിയമത്തിന്റെയും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണിതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കമീഷന്‍ നോട്ടീസ് അയച്ചത്.
ആറ്റിങ്ങലില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പരിപാടിയിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസംഗം. പിള്ളയുടെ പ്രസംഗം എല്ലാ സീമകളും ലംഘിച്ചുള്ളതാണെന്ന് ജില്ലാ കലക്ടറും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
നോട്ടീസിന് 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണം എന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ വര്‍ഗീയ പ്രസംഗം നടത്തിയെന്ന പരാതിയില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയും നേരത്തെ ശ്രീധരന്‍ പിള്ളയോട് വിശദീകരണം തേടിയിരുന്നു.
Post Your Comments