തിരുവനന്തപുരം ‘ സംസ്ഥാനത്ത് യുഡിഎഫിന് പ്രതീക്ഷ,ബിജെപി വോട്ട് മറിച്ചെന്ന് ആശങ്ക.. സിപിഎം തകര്‍ന്നടിയും . സംസ്ഥാനത്തെ എട്ടു ലോക്സഭാമണ്ഡലങ്ങളിലാണ് ബി.ജെ.പി വോട്ടുമറിച്ചെന്ന ആശങ്കയുള്ളത്. സി.പി.എം. കണ്ണൂരും കാസര്‍കോടും കൊല്ലവും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് യു.ഡി.എഫിന് അനുകൂലമായി ബി.ജെ.പി വോട്ടുമറിച്ചെന്നു സംശയിക്കുന്നത്. തിരുവനന്തപുരം എ.കെജി സെന്ററില്‍ നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബൂത്തുതലം മുതലുള്ള കണക്കുകള്‍ വിലയിരുത്തും.
തിരുവനന്തപുരം, തൃശൂര്‍, പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങള്‍ മാത്രമാണ് ബി.ജെ.പി ശക്തമായി മല്‍സരരംഗത്തുള്ളത്. ബാക്കി മണ്ഡലങ്ങളിലെ വോട്ടുകളില്‍ യു.ഡി.എഫിലേക്ക് വലിയ ചോര്‍ച്ചയുണ്ടാകുമെന്നാണ് സി.പി.എമ്മിന്റെ ആശങ്ക. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 1, 72,826 വോട്ടുകള്‍ നേടിയ കാസര്‍കോടാണ് പട്ടകയില്‍ ഒന്നാമത്. ഇത്തവണ ബി.ജെ.പി സ്ഥാനാര്‍ഥി പ്രധാനമായും മഞ്ചേശ്വരം കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തം. വോട്ടുമറിയുമെന്നതിന്റെ സൂചനയാണിതെന്നും സി.പി.എം കാണുന്നു. ബൂത്തുതലം മുതല്‍ നടത്തിയ പരിശോധനയില്‍ കെ.പി.സതീഷ് ചന്ദ്രന് ഭേദപ്പെട്ട ഭൂരിപക്ഷത്തിന് വിജയിക്കും. എന്നാല്‍ ബി.ജെ.പി വോട്ടുമറിഞ്ഞാല്‍ സ്ഥിതിഗതികള്‍ മാറിമറിയുമെന്നാണ് ഭയം.
Post Your Comments