ദമാസ്‌കസ്: ഐഎസ് തീവ്രവാദികള്‍ കൈയടക്കിവച്ചിരിക്കുന്ന ഇഡ്ലിബ് പ്രദേശത്തുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഒരു വിദേശിയടക്കം 14 പൗരന്മാരാണ് കൊല്ലപ്പെട്ടത്. ചന്തയ്ക്ക് സമീപമാണ് സ്‌ഫോടനം. സിറിയയിലുള്ള ബ്രിട്ടന്റെ നീരീക്ഷകസംഘമാണ് സ്‌ഫോടനവിവരമറിയിച്ചത്. കാറില്‍നിന്നുണ്ടായ സ്‌ഫോടനമാണോ, അതോ സ്‌ഫോടനമരുന്ന് കൊണ്ടുവന്നിരുന്ന കാര്‍ പൊട്ടിത്തെറിച്ചതാണോ എന്നതു സംബന്ധിച്ച് കൃത്യമായ വിവരമില്ല.
മുന്‍ അല്‍ ഖായ്ദ നേതാവായ ഹയാത്ത് താഹിര്‍ അല്‍ഷാമിന്റെ കീഴിലാണ് ഇപ്പോള്‍ ഇഡ്ലിബ് പ്രദേശമുള്ളത്. വിദേശബന്ധമുള്ള ടര്‍ക്കിസ്ഥാന്‍ ഇസ്ലാമിക് പാര്‍ടി വിമതരായ ഉയ്ഗൂര്‍ മുസ്ലിം വിഭാഗങ്ങളും ഈ പ്രദേശത്തുണ്ട്. ഐഎസിന്റെ ചാവേറുകളും ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് തുര്‍ക്കിയില്‍നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് സിറിയ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഖാന്‍ ഷെയ്ഖുമില്‍ നാലു കുട്ടികളടക്കം ഏഴ് പൗരന്മാര്‍ ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. നിരന്തരം സംഘര്‍ഷമുള്ള മേഖലയായതിനാല്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റമുണ്ടായ പ്രദേശം കൂടിയാണ് ഖാന്‍ ഷെയ്ഖും. സിറിയയില്‍ ഉണ്ടായ യുദ്ധത്തില്‍ ഇതുവരെ 370,000 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്.
Post Your Comments