ബത്തേരി: ബത്തേരിയിൽ വനപാലകനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രിയിലാണ് വള്ളുവാടിയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്.
വനം വകുപ്പിന്റെ കൂട്ടിലായത് നാലു വയസ്സുള്ള ആണ്‍കടുവയാണ് കൂട്ടിലകപ്പെട്ടത്. കഴുത്തിനും നെഞ്ചിനും സാരമായ പരുക്കുണ്ട്.ഇത് കാരണം സുഖമമായ ചലനം സാധ്യമാകുന്നില്ല.
കൂടാതെ ഇതാണ് ജനവാസത്തില്‍ ഇറങ്ങാന്‍ കാരണമെന്നാണ് നിഗമനം. ഒരു മാസമായി വള്ളുവാടി ജനവാസ മേഖലയില്‍ കടുവ തമ്പടിച്ചിട്ട്.ഇതിനിടെ വളര്‍ത്തുമൃഗങ്ങളെ കടുവ പിടികൂടുകയും ചെയ്തിരുന്നു.
Post Your Comments