പട്ടാമ്പി: ശബരിമല സ്ത്രീ പ്രവേശന വിവാദത്തില്‍ ഉള്‍പ്പെട്ട ബിന്ദുവിനെ പട്ടാമ്പിയില്‍വച്ച് ഏതാനും ചിലര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. റീസര്‍വ് ഡ്യൂട്ടിയില്‍ ആയിരുന്നതിനാല്‍ പട്ടാമ്പി എസ്.എന്‍.ജി കോളജില്‍ ആയിരുന്നു ബിന്ദുവിന് ഡ്യൂട്ടി. തൃത്താലയിലെ ബൂത്ത് 49 ല്‍ പ്രിസൈഡിങ് ഓഫിസര്‍ ആയിരുന്നു ഇവർ .
ഡ്യൂട്ടി കഴിഞ്ഞ് പട്ടാമ്പി കോളജില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു ഏതാനും ചിലര്‍ ശബരിമലയില്‍ കയറിയത് നീ ആണോ എന്നാക്രോശിച്ച് ഭീഷണിയും അസഭ്യവും പറഞ്ഞതെന്ന് ബിന്ദു പറയുന്നു. എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇതുവരെ പുറത്തു വന്നിട്ടില്ല. അട്ടപ്പാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപികയാണ് ബിന്ദു.
Post Your Comments