കൊളംബോ: കൊളംബോയില്‍ നടന്ന സ്‌ഫോടന പരമ്പരകളുടെ പശ്ചാത്തലത്തില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനൊരുങ്ങി മൈത്രിപാല സിരിസേന. ശ്രീലങ്കയിലെ പ്രതിരോധ സേന തലവന്മാരെ നീക്കം ചെയ്യുമെന്ന്
പ്രസിഡന്റ് അറിയിച്ചു. ഭീകരാക്രമണം തടയാന്‍ സേന മേധാവികള്‍ പരാജയപ്പെട്ടെന്ന് മൈത്രിപാല സിരിസേന പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടന്ന ഭീകരാക്രമങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍. അമാഖ് വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, ഐഎസ് തെളിവുകള്‍ നല്‍കിയിട്ടില്ല.
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലിം പള്ളിക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് പകരമായിട്ടാണ് ശ്രീലങ്കയിലെ ആക്രമണമെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അക്രമണത്തിന് പിന്നില്‍ നാഷണല്‍ തൗഹീദ് ജമാഅത്താണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സംഘടനയെ നിരോധിക്കാന്‍ പ്രതിരോധ മന്ത്രി റുവാന്‍ വിജയവര്‍ധനെ നിര്‍ദേശം മുന്നോട്ടുവെച്ചു.
Post Your Comments