മുംബൈ: പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കാനൊരുങ്ങി സ്പൈസ് ജെറ്റ്. 28 ആഭ്യന്തര സർവീസുകൾ ആരംഭിക്കുന്ന വിവരം ചൊവ്വാഴ്ചയാണ് സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങളെ കൂടി ഉള്‍പ്പെടുത്തയാകും പുതിയ സർവീസുകൾക്ക് ചിറക് വിടർത്തുക. ഇവയുടെ റീപെയിന്‍റിങ് വര്‍ക്കുകള്‍ ഇപ്പോള്‍ പുരോഗമിക്കുന്നുവെന്നാണ് റിപ്പോർട്ട്.
UPDATE: Ex-JetAirways’ Boeing B737 aircraft gets a new makeover with #SpiceJet sticker on it. Sources say, some of Jet Airways' grounded planes are likely to start flying by next week. #JetAirwaysCrisis #SaveJetAirways #AviationDaily #AvGeek pic.twitter.com/N6xNpzTtYS
— Aero News (@teamaeronews) April 21, 2019
സര്‍വീസുകള്‍ ഏപ്രില്‍ 26 മുതല്‍ ആരംഭിക്കും.14 വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും 8 വിമാനങ്ങള്‍ ഡൽഹി കേന്ദ്രീകരിച്ചുമായിരിക്കും സര്‍വീസ് നടത്തുക. മുംബൈയില്‍ നിന്ന് അമൃത്സര്‍, മാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്. ഡൽഹിയിൽ നിന്നും മുംബൈയിലേക്കും ബാംഗ്ലൂരിലേക്കുമാണ് സര്‍വീസ്. കൂടാതെ ഡൽഹി-മുംബൈ-ഡൽഹി സര്‍വീസുകള്‍ ഉയർത്തും.
Post Your Comments