ജയ്പൂർ: മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നിങ്ങളില്‍ നിന്നും തട്ടിയെടുത്ത, ജനങ്ങള്‍ക്ക് അവകാശപ്പെട്ട കാര്യങ്ങള്‍ അവയില്‍ നിന്നും ഉപരിയായി തങ്ങള്‍ തിരിച്ചു നല്‍കുമെന്ന് രാഹുൽ ഗാന്ധി. ബിജെപി സര്‍ക്കാര്‍ രാജ്യത്ത് അനീതിയാണ് നടപ്പാക്കിയത്. അടുത്ത അഞ്ചു വര്‍ഷം കൊണ്ട് ആ പ്രവണത മറികടന്ന് രാജ്യത്ത് നീതി നടപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ഗോത്ര വിഭാഗം, ദരിദ്രര്‍, ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരോട് മോദി അനീതിയാണ് പ്രവര്‍ത്തിച്ചത്. അധികാരത്തില്‍ ഏറുന്നതിന് മുൻപ് നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും തന്നെ നടപ്പാക്കിയില്ല. മോദിയുടെ കീഴിലുള്ള സര്‍ക്കാര്‍ സമ്ബന്നരായ പതിനഞ്ച് പേര്‍ക്ക് വേണ്ടി മാത്രമാണ് ഭരിച്ചതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
Post Your Comments