മന്ത്രിയില്ലാത്ത മന്ത്രാലയം അഥവാ ലോകത്തെ ആദ്യ പോസിബിലിറ്റീസ് മന്ത്രാലയം യു.എ.ഇയിൽ രൂപവത്കരിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്ര ധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ്ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ഇത് മന്ത്രിയില്ലാത്ത മന്ത്രാലയം. അതാണ് പോസിബിലിറ്റീസ് അഥവാ സാധ്യതാ മന്ത്രാലയം. പ്രധാന ദേശീയ വിഷയങ്ങൾക്ക് വേണ്ടിയായിരിക്കും പോസിബിലിറ്റീസ് മന്ത്രാലയം പ്രവർത്തിക്കുക. മന്ത്രിസഭക്കായിരിക്കും ഇതിന്‍റെ ചുമതലയെന്ന് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ അറിയിച്ചു.
കൂടാത ജനങ്ങൾക്കുള്ള സേവനങ്ങൾ, കാത്തിരിപ്പ് സമയം 60 ദിവസത്തിൽനിന്ന് ആറ് മിനിറ്റായി കുറക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ് ഫോമുകൾ തുടങ്ങി നിരവധി പദ്ധതികൾക്ക് വേണ്ടി പുതിയ മന്ത്രാലയം പ്രവർത്തിക്കും. രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ കണ്ടെത്താനുള്ള വേദി ആരംഭിക്കുമെന്നും മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു. ഭാവിയിൽ വിവിധ വെല്ലുവിളികളുയരുമെന്നതിനാൽ, സർക്കാറിന് പുതിയ സമീപന രീതികൾ ആവശ്യമാണ്. അസാധ്യം എന്ന വാക്ക് തങ്ങളുടെ നിഘണ്ടുവിലില്ലെന്നും മുഹമ്മദ് ബിൻ റാശിദ് കൂട്ടിച്ചേർത്തു.
Post Your Comments