കിളിമാനൂര്‍ : കല്ലട ബസിൽ യാത്രക്കാർക്ക് മർദ്ദനമേറ്റ സംഭവത്തിന് പിന്നാലെ യാത്രക്കാരോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചുതരികയാണ് കെ.എസ്.ആര്‍.ടി.സി. ബസില്‍ കുഴഞ്ഞുവീണ യാത്രക്കാരനെ സര്‍വ്വീസ് നിറുത്തിവച്ച് ആശുപത്രിയിലാക്കി മറ്റുള്ളവർക്ക് മാതൃകയാകുകയാണ് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജികുമാറും കണ്ടക്ടര്‍ അനുരൂപും.
ആയൂര്‍ സ്വദേശി ഉണ്ണികൃഷ്ണ പിള്ള(46)യാണ് കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസില്‍ യാത്രാമദ്ധ്യേ കുഴഞ്ഞ് വീണത്. ഇന്ന് രാവിലെ 9 നാണ് സംഭവം നടന്നത്.ഉടന്‍ തന്നെ ബസ് ജീവനക്കാർ ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. യാത്രക്കാരെ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിട്ട ജീവനക്കാർ യാത്രക്കാരന്റെ ബന്ധുക്കളെ വിവരമറിയിച്ച് അവര്‍ വരുന്നതുവരെ ആശുപത്രിയില്‍ കാത്തിരിക്കുകയും ചെയ്തു.
Post Your Comments