പുതുനഗരം: ബസിൽ കുട്ടിയെ മറന്ന് മാതാപിതാക്കൾ. അച്ഛനും അമ്മയും മകളെ കൂട്ടാൻ മറന്ന് ബസിൽ നിന്നിറങ്ങി. ബസിൽ ഇരുന്ന കുട്ടിയെ കണ്ടക്ടർ പോലീസ് സ്റ്റേഷനിലെത്തിച്ചു.
മറന്ന് വച്ച കുട്ടിയെ തിരഞ്ഞ് അച്ഛനുമമ്മയും ഓട്ടോയിൽ ബസ്സിനുപിറകേ 15 കിലോമീറ്റർ സഞ്ചരിച്ച് ആലത്തൂർവരെയെത്തി. ബസ്‍ഡ്രൈവറിൽനിന്ന് വിവരം ലഭിച്ചതോടെ വീണ്ടും 21 കിലോമീറ്റർ യാത്രചെയ്ത് പുതുനഗരം പോലിസ് സ്റ്റേഷനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.
തൃശൂർ കൊഴിഞ്ഞാമ്പാറ-തൃശ്ശൂർ റൂട്ടിലെ ’അമ്മ’ ബസ്സിൽ യാത്രചെയ്ത മാതാപിതാക്കളാണ് മകൾ കൂടെയുണ്ടെന്ന് ഉറപ്പാക്കാതെ കൊടുവായൂരിൽ ഇറങ്ങിയത്. കുട്ടിയെ അന്വേഷിക്കുമ്പോഴേക്കും ബസ് പോയിരുന്നു. അടുത്ത സ്റ്റോപ്പെത്തുന്നതിനിടെ കുട്ടിയുടെ കരച്ചിൽകേട്ട് ബസ് ജീവനക്കാർ കാര്യംതിരക്കി. അച്ഛനുമമ്മയെയും കാണാതായതോടെ കണ്ടക്ടർ ഓട്ടോറിക്ഷയിൽ കുട്ടിയെ പുതുനഗരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. കുട്ടി ഒറ്റപ്പെട്ടവിവരം വയർലെസിൽ അറിയിക്കയും ചെയ്തു. ഇതിനിടെ ബസ്സിനെ പിന്തുടർന്ന് മാതാപിതാക്കൾ ആലത്തൂരിലെത്തി. ബസ് ജീവനക്കാരിൽനിന്ന് കുട്ടി പുതുനഗരം സ്റ്റേഷനിലുണ്ടെന്ന വിവരം ലഭിച്ച രക്ഷിതാക്കൾ അവിടെയെത്തി കൂട്ടിക്കൊണ്ടുപോയി.
Post Your Comments