Election NewsKeralaLatest News

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം എഴുതിയത് തെറ്റി

ചെങ്ങന്നൂര്‍: പോളിംഗ് സ്‌റ്റേഷനു മുന്നില്‍ പതിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം തെറ്റായി രേഖപ്പെടുത്തിയാതായി പരാതി. മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ ചിഹ്നമാണ് തെറ്റായി രേഖപ്പെടുത്തിയത്. പ്രിന്റ് ചെയ്ത പട്ടികയില്‍ കുടം എന്നതിനു പകരം കൂടം എന്ന് രേഖപ്പെടുത്തിയെന്നാണ് പരാതി.

സംഭവം ഗുരുതരമായ ക്രമക്കേടാണെന്ന് ചീഫ് ഇലക്ഷന്‍ ഏജന്റ് എം.വി ഗോപകുമാര്‍ പറഞ്ഞു. ചിഹ്നം തെറ്റി എഴുതിയതിലൂടെ സ്ഥാനാര്‍ത്ഥിക്ക് വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സിപിഎം-കോണ്‍ഗ്രസ് ഉദ്യാഗസ്ഥരാണ് ഇതിനു പിന്നില്ലെന്നും ഗോപകുമാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് മണ്ഡലം വരണാധികാരിക്ക് പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button