എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല. വാഷിങ്ടണിലെ റെഡ്മണ്ട് എന്ന സ്ഥാപനമാണ് ഈ വിവരം അറിയിച്ചത്. എംഎസ് പെയ്ന്റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ് 10 ഓഎസില്‍ നിന്നും ഒഴിവാക്കുകയാണെന്നുള്ള റിപ്പോർട്ടിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നിരിക്കുന്നത്. 2017 ജൂലായിലാണ് വിന്‍ഡോസ് 10 ല്‍ നിന്നും എംഎസ് പെയ്ന്റ് നീക്കം ചെയ്യുകയാണെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. അതിന് പകരം പെയ്ന്റ് 3ഡി എന്ന സോഫ്റ്റ് വെയര്‍ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചിരുന്നു. അതേസമയം പെയ്ന്റ് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയ സാഹചര്യത്തില്‍ പുതിയ പെയ്ന്റ് 3ഡി സോഫ്റ്റ് വെയറിന്റെ ഭാവി എന്തായിരിക്കുമെന്ന് വ്യക്തമല്ല.
Post Your Comments