ലാപ്ടോപ്പുകളിലും, ഡെസ്ക്ടോപ്പുകളിലും വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വിൻഡോസ് 10-ന്റെ സൗജന്യ സേവനം അവസാനിപ്പിക്കാനാണ് മൈക്രോസോഫ്റ്റിന്റെ തീരുമാനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 2025 ഒക്ടോബർ 14 മുതൽ വിൻഡോസ് 10 സൗജന്യമായി ഉപയോഗിക്കുവാൻ സാധിക്കുകയില്ല. ഇവ തുടർന്ന് ഉപയോഗിക്കണമെങ്കിൽ വിൻഡോസ് 365-ന്റെ സബ്സ്ക്രിപ്ഷൻ വാങ്ങേണ്ടിവരും. മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സബ്സ്ക്രിപ്ഷൻ സേവനമാണ് വിൻഡോസ് 365.
വിൻഡോസ് 10 ഉപയോഗിക്കുന്നവരാണെങ്കിൽ, ഉടൻ തന്നെ വിൻഡോസ് 11-ലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടതാണ്. ഇവ സമയബന്ധിതമായി ചെയ്തിട്ടില്ലെങ്കിൽ പ്രത്യേക ചാർജ് ഈടാക്കും. 2025 മുതൽ സൗജന്യ സേവനം നിർത്തലാക്കുന്നതിനാൽ, നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ വിൻഡോസ് 11-ലേക്ക് സിസ്റ്റം അപ്ഗ്രേഡ് ചെയ്യേണ്ടതാണ്. സെക്യൂരിറ്റി അപ്ഡേറ്റുകൾക്ക് വാർഷിക സബ്സ്ക്രിപ്ഷൻ സേവനം ലഭ്യമാക്കും. മൂന്ന് വർഷം കൂടുമ്പോഴാണ് ഇത് പുതുക്കാൻ സാധിക്കുക. കൂടാതെ, വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം സുരക്ഷിതമായി ഉപയോഗിക്കാൻ മാസംതോറും പ്രത്യേക അപ്ഡേറ്റുകളും നൽകും. മൈക്രോസോഫ്റ്റിന്റെ പുതിയ നടപടി ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ബാധിക്കുക.
Post Your Comments