സാന്‍ഫ്രാന്‍സിസ്‌കോ: നിങ്ങളുടെ കമ്പ്യൂട്ടറിൽ വിന്‍ഡോസ് 7 ആണോ ? എങ്കിൽ ഉടൻ മാറ്റുക. വിന്‍ഡോസ് 7നുള്ള സപ്പോർട്ട് പിൻവലിക്കാൻ ഒരുങ്ങി മൈക്രോസോഫ്റ്റ്. 2020 ജനുവരി 14 മുതൽ വിന്‍ഡോസ് 7 പ്രവര്‍ത്തനരഹിതമാകുമെന്നു അതിനു മുൻപായി വിന്‍ഡോസ് 10 ലേക്ക് മാറണമെന്നും കമ്പനി നിർദേശിച്ചു. വിന്‍ഡോസ് 7 പിന്‍വലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്‌ഡേഷനുകളോ ലഭിക്കില്ല അതിനാൽ അടുത്ത വര്‍ഷത്തിനുള്ളില്‍ അപ്‌ഡേറ്റ് ചെയ്യാതെ വീണ്ടും വിന്‍ഡോസ് 7 തന്നെ ഉപയോഗിച്ചാല്‍ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്‌നം ഉണ്ടാവുമെന്നും കമ്പനി മുന്നറിയിപ്പ് നൽകുന്നു.
2015ൽ വിൻഡോസ് 7നുള്ള സപ്പോർട്ട് പിൻവലിച്ചെങ്കിലും ആ തീരുമാനം പിന്നീട് കമ്പനി മാറ്റുകയായിരുന്നു.കൂടാതെ വിൻഡോസ് 7ന്‍റെ ലൈസൻസുള്ള കമ്പനികൾക്ക് 2023 വരെ ഉപയോഗിക്കാനാകും. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളിൽ 36.9 ശതമാനം വിൻഡോസ് 7ഉം 4.41 ശതമാനം വിൻഡോസ് 8.1ഉം 4.45 ശതമാനം വിൻഡോസ് എക്സ്പിയുമാണ്.രണ്ടാഴ്ച മുന്‍പാണ് വിൻഡോസ് 10ന്‍റെ ഉപയോഗം 39.22 ശതമാനമായി ഉയർന്ന റിപ്പോർട്ട് പുറത്തുവന്നത്.
Post Your Comments