അബുദാബി: വിപണിയില്‍ ലഭ്യമാകുന്ന രക്തസമ്മര്‍ദ്ദത്തിനുള്ള ഗുളികള്‍ക്കെതിരെ കര്‍ശന നിയന്ത്രണവുമായി യുഎഇ ആരോഗ്യ മന്ത്രാലയം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുവാനായി ഉപയോഗിക്കുന്ന ഐര്‍സോടാന്‍ 150, 300 മില്ലിഗ്രാം ഗുളികള്‍ പിന്‍വലിക്കാനാണ് ആരോഗ്യ മന്ത്രാലയം സര്‍ക്കുലര്‍ നല്‍കിയത്.
മരുന്നുകള്‍ ഉടന്‍ പിന്‍വലിക്കാനും ഈ മരുന്നുകളുടെ വിപണനവും ഇറക്കുമതിയും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.ഈ മരുന്നുകളില്‍ എന്‍ഡിഇഎ ( N-Nitrosodiethylamine) അടങ്ങിയിരിക്കുന്നതായും സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയും ഇന്റര്‍നാഷണല്‍ റഗുലേറ്ററി ഓര്‍ഗനൈസേഷനും റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇര്‍ബെസാര്‍ടാനിലെ പ്രധാനഘടകമാണ് എന്‍ഡിഇഎ. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രതിരോധിക്കുന്നതിനുള്ള പദാര്‍ത്ഥമാണ് ഇത്.
Post Your Comments