കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് സയന്‍സിലും കണക്കിലും ബിരുദാനന്തര ബിരുദം യോഗ്യതയായുളള ഫാക്കല്‍റ്റി, ബിരുദം അടിസ്ഥാന യോഗ്യതയായുളള ടീച്ചര്‍മാര്‍, എം.ബി.എ യോഗ്യതയായുളള മാര്‍ക്കറ്റിംങ്ങ് മാനേജര്‍, ബി.ടെക് (സിവില്‍) യോഗ്യതയുളള പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ഐ.ടി.ഐ എ.സി.മെക്കാനിക് യോഗ്യതയുളള ടെക്‌നീഷ്യന്‍, പ്ലസ് ടു യോഗ്യതയുളള ഫൈനാന്‍ഷ്യല്‍ അഡൈ്വസര്‍, ഇലക്ട്രിക്കല്‍ ഡിപ്ലോമ യോഗ്യതയുളള ടെക്‌നിക്കല്‍ സൂപ്പര്‍വൈസര്‍ തുടങ്ങി വിവിധ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. എംപ്ലോയ്ബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസടച്ച് ഓണ്‍ലൈനായി www.employabilitycentre.org എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തും അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതം 27 ന് രാവിലെ 10.30ന് സെന്ററില്‍ ഹാജരാകണം. കുടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2370178.
Post Your Comments