ന്യൂഡല്‍ഹി :രാജ്യതലസ്ഥാന നിന്നുള്ള ലോക്സഭാ സ്ഥാനാര്‍ഥികളില്‍ ഏറ്റവും ധനികന് ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍. നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഗീംഭീര് തന്റെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 147 കോടിയുടെ ആസ്തിയാണ് സത്യവാങ്മൂലത്തില്‍ കാണിച്ചരിക്കുന്നത്. 349 സ്ഥാനാര്‍ത്ഥികളില്‍ ഒന്നാം സ്ഥാനത്താണ് ഗംഭീര്‍.
2017-18 വര്‍ഷത്തില്‍ 12.40 കോടി രൂപയാണ് ഗംഭീറിന്റെ വരുമാനം കാണിച്ചിരിക്കുന്നത്. ഭാര്യ നടാഷക്ക് 6.15 ലക്ഷം രൂപ വരുമാനമുണ്ട്. ഡല്‍ഹില്‍ ഭാരാകമ്പ റോഡ് മോഡേണ്‍ സ്കൂളില്‍ സ്കൂള്‍ വിദ്യാഭ്യാസം പുര്‍ത്തിയാക്കിയ ഗംഭീര്‍ ഹിന്ദു കോളജില്‍ യുജി കോഴ്സിന് ചേര്‍ന്നെങ്കിലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ബൈക്ക് ഉള്‍പ്പെടെ അഞ്ച് വാഹനങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയാണ് ഗംഭീര്‍. എഎപിയുടെ അതിഷി മര്‍ലീനയും കാണ്‍ഗ്രസിന്റെ അരവിന്ദ് സിങ് ലൗലിയുമാണ് ഡല്‍ഹില്‍ ഗംഭീറിന്റെ എതിരാളികള്‍.
Post Your Comments