Nattuvartha

പ്ലാസ്റ്റിക് ഗ്രൈന്റിങ് യൂണിറ്റിൽ വൻ തീപിടുത്തം; 28 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം

അരൂരിൽ നിന്നും ഫയർ ആന്റ് റസ്ക്യൂ വാഹനം ആദ്യം എത്തിയെങ്കിലും തീപിടിത്തം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ചേർത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 7 വാഹനങ്ങൾ എത്തി

പൂച്ചാക്കൽ :വൻ തീപിടുിത്തം. അരൂക്കുറ്റി വടുതലയിൽ പ്ലാസ്റ്റിക് ഗ്രൈന്റിങ് യൂണിറ്റിനു തീപിടിച്ചു . അപകടത്തിൽ 28 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു . തീ പടരുന്നത് കണ്ട് ഗോഡൗണിൽ ഉണ്ടായിരുന്ന 3 തൊഴിലാളികൾ പുറത്തേക്കിറങ്ങി ഓടിയതിനാൽ വാൻ ദുരന്തം ഒഴിവായി .എറണാകുളം വെണ്ണല, ചളിക്കവട്ടം കണിയാവേലി വീട്ടിൽ ഹാഷിമിന്റെ ഉടമസ്ഥതയിൽ വടുതല 1008 -ന് സമീപമുള്ള പ്ലാസ്റ്റിക് ഗ്രൈൻഡിങ് യൂണിറ്റാണ് കത്തിനശിച്ചത്. ചൊവ്വ വെളുപ്പിന് രണ്ടോടെയായിരുന്നു സംഭവം .

കനത്ത മഴയിൽ പ്രദേശത്ത് വൈദ്യുതി ഇല്ലായിരുന്നു. ഇരുമ്പു തൂൺ വഴി മിന്നൽ ഏറ്റതാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം. കെട്ടിടത്തിൽ ഉറങ്ങിക്കിടന്ന 3 ഇതര സംസ്ഥാന തൊഴിലാളികൾ ശബ്ദം കേട്ട് ഉണർന്നപ്പോൾ തീ കത്തുന്നത് കണ്ടതോടെ ഗോഡൗണിൽ നിന്നും പുറത്തിറങ്ങി അയൽവാസികളെ അറിയിക്കുകയായിരുന്നു.

സംഭവം നടന്ന പ്രദേശത്തേക്ക് അരൂരിൽ നിന്നും ഫയർ ആന്റ് റസ്ക്യൂ വാഹനം ആദ്യം എത്തിയെങ്കിലും തീപിടിത്തം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ചേർത്തല, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാസേനയുടെ 7 വാഹനങ്ങൾ എത്തിച്ചാണ് തീയണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button