
കായംകുളം: കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളില്‍ വോട്ട് ചെയ്തതായി പരാതി. കായകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82-ാം ബൂത്തില്‍ 636 ക്രമനമ്പറായും 89-ാം ബൂത്തില്‍ 800-ാം ക്രമനമ്പറായും മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തി എന്ന് പ്രാദേശിക യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.
ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തു നിരവധി കള്ളവോട്ടുകൾ നടന്നതായാണ് ആരോപണം. ബിജെപി കോൺഗ്രസ് പ്രവർത്തകർ അവസാന നിമിഷത്തിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് മാഞ്ഞു പോളുകയും സിപിഎം അനുഭാവികളിൽ ചിലർക്ക് രണ്ടോ അതിലധികമോ വോട്ടുകൾ ഉണ്ടായിരുന്നതായും ആരോപണമുണ്ട്.
Post Your Comments