ന്യൂഡല്‍ഹി:വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി ഉദിത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നധ്യത്തിലാണ് അദ്ദേഹം പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സീല്‍ നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിവിടുമെന്ന് ഇന്നലെ അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ഉദിതിന്റെ കൂറുമാറ്റം. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘ഞാന്‍ ടിക്കറ്റിനായി കാത്തിരിക്കുകയാണ്, അത് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടിയോട് ഗുഡ്ബൈ പറയും’, എന്നായിരുന്നു ഉദിത് രാജിന്റെ ട്വീറ്റ്. ഓള് ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ് സി/ എസ് ടി ഓര്‍ഗനൈസേഷന്‍സിന്റെ ദേശീയ അധ്യക്ഷന്‍ കൂടിയാണ് ഉദിത് രാജ്.
അതേസമയം സീറ്റ് സംബന്ധിച്ച് കാത്തിരിക്കാന്‍ കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ഉദിത് പറഞ്ഞത്. അതേസമയം പാര്‍ട്ടി വിടേണ്ടി വന്നാല്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
. 2014 ലെ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍പരം വോട്ടുകള്‍ക്കാണ് ് പരാജയപ്പെടുത്തിയാണ് ഉദിത് ലോക്സഭയിലെത്തിയത്.
Post Your Comments