Latest NewsEducation & Career

ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ ട്രെയിനി അവസരങ്ങൾ

ഡൽഹി : ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ നിരവധി ഒഴിവുകൾ. മെക്കാനിക്കൽ-40, ഇലക്ട്രിക്കൽ-30, സിവിൽ-20, കെമിക്കൽ-10 എന്നിങ്ങനെയാണ് എഞ്ചിനിയറിംഗ് ട്രെയിനികളുടെ ഒഴിവ്.എച്ച് ആർ-20, ഫിനാൻസ്-25 എന്നിങ്ങനെയാണ് എക്‌സിക്യൂട്ടീവ് ട്രെയിനികളുടെ ഒഴിവ്. ആകെ 145 ഒഴിവുകളുണ്ട്.

യോഗ്യത : എഞ്ചിനിയർ ട്രെയിനി- ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനിയറിംഗ്/ ടെക്‌നോളജി ബിരുദം വേണം. എക്‌സിക്യൂട്ടീവ് ട്രെയിനി- 60 ശതമാനത്തോടെ ബിരുദവും 55 ശതമാനത്തോടെ ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ്/ പേഴ്‌സണൽ മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ റിലേഷൻസ്/സോഷ്യൽ വർക്ക്/ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ (പേഴ്‌സണൽ മാനേജ്‌മെന്റ്/ലേബർ വെൽഫെയർ/ എച്ച്.ആർ.എം.) ദ്വിവത്സര ഫുൾടൈം റഗുലർ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി/ ഡിപ്ലോമയും വേണം. എക്‌സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്)- ബിരുദവും ചാർട്ടേഡ്/ കോസ്റ്റ് ആൻഡ് വർക്ക്‌സ് അക്കൗണ്ടന്റ് യോഗ്യത.

കൂടുതൽ വിവരങ്ങൾക്കായി https://careers.bhel.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി മെയ് 6.

shortlink

Related Articles

Post Your Comments

Related Articles


Back to top button