
ദോഹ: ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വർണം നേടിയത്. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ് ചെയ്‌തത്. അവസാന മുന്നൂറ് മീറ്റിലെ കുതിപ്പിലൂടെ ബഹ്‌റൈനിന്റെ ഗാഷോ ടൈഗെസ്റ്റിനെ മറികടന്നാണ് ചിത്ര സ്വര്‍ണം നേടിയത്. അതേസമയം ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 4:13.58 സെക്കന്‍ഡ് ആവര്‍ത്തിക്കാന്‍ ചിത്രയ്ക്ക് കഴിഞ്ഞില്ല.
Post Your Comments