Latest NewsSports

ഏഷ്യന്‍ ഗെയിംസ്: പി.യു ചിത്രയ്ക്ക് വെങ്കലം

2017ലെ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ മലയാളി താരമാണ് ചിത്ര

ജക്കാര്‍ത്ത: മലയാളി താരം പി. യു ചിത്ര ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം സ്വന്തമാക്കി. 1500 മീറ്ററിലാണ് ചിത്രയ്ക്ക് വെങ്കലം. 2017ലെ ഗെയിംസില്‍ ഇതേ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ മലയാളി താരമാണ് ചിത്ര. ഇത്തവണയും ആരാധകര്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചെങ്കിലും മത്സരം കഴിഞ്ഞപ്പോള്‍ താരം വെങ്കലത്തില്‍ മെഡല്‍ ഉറപ്പിക്കുകയായിരുന്നു. ഈ ഇനത്തില്‍ ബഹറൈന്‍ താരങ്ങളായ കല്‍കിദാന്‍ ബെഫകാഡു സ്വര്‍ണവും ടിഗിസ്റ്റ് ബെലായ് വെള്ളിയും നേടി.

4 മിനിറ്റ് 12:56 സെക്കന്റുകള്‍ക്കാണ് ചിത്ര മത്സരം പൂര്‍ത്താകരിച്ചത്. 2017ല്‍ 4 മിനിറ്റ് 17:92 സെക്കന്റില്‍ ഫിനിഷിംഗ് പോയന്റില്‍ എത്തിയായിരുന്നു ചിത്ര സ്വര്‍ണം കരസ്ഥമാക്കിയത്. ഇതേ സമയം പുരുഷ വിഭാഗം 1500 മീറ്റില്‍ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സണ്‍ സ്വര്‍ണം കരസ്ഥമാക്കി. മൂന്ന് മിനിറ്റ് 44.72 സെക്കന്റിലാണ് ജിന്‍സണ്‍ മത്സരം ഫിനിഷ് ചെയ്തത്. ഇതേ ഇനത്തില്‍ ഇറാന്റെ അമീര്‍ മൊറാദി വെള്ളിയും ബഹ്‌റെയ്ന്റെ മുഹമ്മദ് ടിയോലി വെങ്കലവും നേടി.

പുരുഷ വിഭാഗം 800 മീറ്റിറിലും ജിന്‍സണ്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഈ ഇനത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയ ഇന്ത്യന്‍ താരം മന്‍ജീത്ത് സിംഗ് നാലാമതായാണ് 1500 മീറ്റര്‍ ഫിനിഷ് ചെയ്തത്.

ALSO READ:ഏഷ്യന്‍ ഗെയിംസ്; 48 വര്‍ഷങ്ങള്‍ക്ക് ശേഷം ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം നേടി ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button