
ന്യൂ ഡൽഹി ; പി യു ചിത്രയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രയ്ക്ക് ലണ്ടനിലെ ലോക ചാമ്പ്യൻ ഷിപ്പ് മത്സരത്തിൽ പങ്കെടുക്കാനാകില്ല. ചിത്രയെ ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ അത്‌ലറ്റിക് ഫെഡറേഷന്റ അപേക്ഷ അന്താരാഷ്ട്ര ഫെഡറേഷൻ തള്ളി. വെള്ളിയാഴ്ചയാണ് ലണ്ടനിൽ ലോക ചാമ്പ്യൻ ഷിപ്പിന് തുടക്കമാകുക. “അവസരം നഷ്ടപ്പെട്ടതിൽ സങ്കടം ഉണ്ടെന്നും,പിന്തുണച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും” ചിത്ര പറഞ്ഞു.
Post Your Comments