
കൊച്ചി: ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി പി.യു. ചിത്ര ഹൈക്കോടതിയെ സമീപിച്ചു. ലണ്ടനില്‍ നടന്ന ലോക അത്ലറ്റിക് മീറ്റില്‍ മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചിത്രയുടെ ഹർജി.
ഏഷ്യന്‍ ചാമ്പ്യൻഷിപ്പില്‍ മെഡല്‍ നേടിയ ചിത്രയ്ക്ക് ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാൻ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് അനുവദിച്ചിരുന്നില്ല.തുടര്‍ന്നു ചിത്രയുടെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ലോക അത്ലറ്റിക് മീറ്റില്‍ പങ്കെടുപ്പിക്കാന്‍ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നൽകുകയുണ്ടായി. എന്നാൽ ഇന്ത്യന്‍ അത്ലറ്റിക് ഫെഡറേഷന് ഇത് നടപ്പാക്കാൻ അനുമതി നൽകിയില്ല. സമയം അവസാനിച്ച സാഹചര്യത്തില്‍ ചിത്രയ്ക്ക് മീറ്റില്‍ പങ്കെടുക്കാനും കഴിഞ്ഞില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments