തിരുവനന്തപുരം: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ ഓവര്‍ ബ്രിഡ്ജ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ശനിയാഴ്ച നിയന്ത്രണമേര്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി 12 ട്രെയിനുകള്‍ റദ്ദാക്കി. നാല് ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുമെന്നും 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ അധികൃതർ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ
കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു (66308), ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു (66302), ആലപ്പുഴ വഴി യുള്ള എറണാകുളം-കൊല്ലം മെമു (66303), പാസഞ്ചര്‍ ട്രയിനുകളായ എറണാകുളം-കോട്ടയം(56385), കോട്ടയം-എറണാകുളം(56390), എറണാകുളം-കായംകു ളം(56388), കായംകുളം-എറണാകുളം(56380), എറണാകുളം-ആലപ്പുഴ(56303), എറണാകുളം-കായംകുളം(56381), കായംകുളം-എറണാകുളം(56382), ആല പ്പുഴ-കൊല്ലം(56301).
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ
ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍(56365) എറണാകുളം ഠൗണ്‍ സ്റ്റേഷനും പുനലൂരിനും ഇടയില്‍ റദ്ദാക്കി. പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍(56366) പുനലൂരിനും എറണാകുളം ഠൗണ്‍ സ്റ്റേഷനും ഇടയില്‍ റദ്ദാക്കി. ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ്(16307) ആ ലപ്പുഴയ്ക്കും എറണാകുളത്തിനുമിടയിലും കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലും ഭാഗികമായി റദ്ദാക്കി.
ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ
നാഗര്‍കോവില്‍-മാംഗളൂര് പരശുറാം എക്സ്പ്രസ്(16650), തിരുവനന്തപുരം-ഹൈദരാബാദ് എക്സ്പ്രസ്(17229), കന്യാകുമാ രി-മുംബൈ എക്സ്പ്രസ്(16382), തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്സ്പ്രസ്(12625), കന്യാകുമാരി-കഐസ്ആര്‍ ബാംഗളൂര്‍ എക്സ്പ്രസ്(16525), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ്(12081), ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്സ്പ്രസ്(12626), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്സപ്രസ്(17230), മാംഗളൂര്-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ്(16649), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്(12201). തിരുവ നന്തപുരം-ചെന്നൈ സെന്‍ട്രല്‍ മെയില്‍ ശനിയാഴ്ച കോട്ടയം സ്റ്റേഷനില്‍ 45 മിനിറ്റ് പിടിച്ചിടും.
Post Your Comments