Latest NewsSaudi ArabiaGulf

ഭീകരാക്രമണത്തിന് പദ്ധതി : സൗദിയിൽ 13പേർ പിടിയില്‍

റിയാദ് : സൗദിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട 13 പേർ പിടിയില്‍. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. റിയാദിന് വടക്ക് സുൽഫിയിലെ ഇന്റലിജൻസ് സെന്ററിന് നേരെ നടന്ന ആക്രമണത്തിൽ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ പേരെ പിടികൂടിയത്. നിരവധി ആയുധങ്ങളും ചാവേര്‍ ആക്രമണത്തിനായി തയ്യാറാക്കിയിരുന്ന സ്ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി എസ്.പി.എ അറിയിച്ചു.

നേരത്തെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട നാല് ഭീകരരും സ്വദേശികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ പതിനേഴ് വയസും പതിനെട്ട് വയസും പ്രായമുള്ള സഹോദരങ്ങളാണ്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഐ.എസ് ഏറ്റെടുത്തു.

കാറിൽ സ്ഫോടക വസ്തുക്കളുമായി എത്തി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ സെന്ററിന്റെ പ്രധാന ഗേറ്റ് തകർത്തു അകത്തുകടക്കാൻ ശ്രമിച്ച ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.ആക്രമണത്തിൽ മൂന്നു സുരക്ഷസേനാ ഉദ്യോഗസ്ഥർക്കു പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button