കണ്ണൂര്‍•വൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം. സി.പി.എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സുരേഷ് കീഴാറ്റൂര്‍ ആരോപിച്ചിരുന്നു. തിര. കമ്മിഷന്റെ ക്യാമറയിലെ ദൃശ്യങ്ങളില്‍ കളളവോട്ട് വ്യക്തമാണെന്നും സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. സ്ഥലത്ത് പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
Post Your Comments