Latest NewsElection NewsIndiaElection 2019

വിവാദ പരാമർശം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് വിലക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഏകീകരിക്കണമെന്ന വിവാദ പ്രസ്താവന

ന്യൂഡല്‍ഹി ; തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയ നവ്ജ്യോത് സിംഗ് സിദ്ദുവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മുസ്ലീം സമുദായത്തിൽപ്പെട്ടവരുടെ വോട്ടുകൾ ഏകീകരിക്കണമെന്ന വിവാദ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത് .കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ സിദ്ദു ബീഹാറിലെ റാലിക്കിടെയാണ് ഈ വര്‍ഗീയ പരാമർശം നടത്തിയത്.

തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എഴുപത്തിരണ്ട് മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.ഇന്ന് രാവിലെ 10 മണി മുതല്‍ എഴുപത്തിരണ്ട് മണിക്കൂര്‍ വരെ പ്രചാരണം നടത്താന്‍ സിദ്ദുവിനു കഴിയില്ല. അഭിമുഖങ്ങള്‍ നല്‍കുന്നതിനും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിനും വിലക്ക് ബാധകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button