ഛണ്ഡീഗഡ് : ഇന്ത്യയും പാകിസ്താനുമായി സൗഹൃദ ബന്ധം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ധു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം ആരംഭിക്കണമെന്നും ഇത് സൗഹൃദ ബന്ധങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും സിദ്ധു പറഞ്ഞു. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാകിസ്താനുമായി സൗഹൃദ ബന്ധം സ്ഥാപിക്കണമെന്ന് സിദ്ധുവിന്റെ ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
Read Also : പ്രതിരോധ ശക്തി രാജ്യങ്ങളുടെ പുതിയ പട്ടികയില്‍ ഇന്ത്യ, രാജ്യത്തിന്റെ കാവലായി 51.27 ലക്ഷം സൈനികര്‍
‘പാകിസ്താനുമായുളള സൗഹൃദം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ സാധിക്കും. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയുടെ പദ്ധതികളെ അഭിനന്ദിക്കുന്നുവെന്നും അത്തരം കാര്യങ്ങളാണ് ഇന്ന് ഇന്ത്യയില്‍ ആവശ്യം . കറാച്ചി അതിര്‍ത്തി തുറക്കാമെങ്കില്‍ വ്യാപാരത്തിനായി അട്ടാരി അതിര്‍ത്തിയും തുറക്കണം”, സിദ്ധു പറഞ്ഞു.
പഞ്ചാബില്‍ തൊഴിലില്ലായ്മ വര്‍ദ്ധിച്ചിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ബുദ്ധിമുട്ടാണ്. പാകിസ്താനുമായി ബന്ധപ്പെടുക എന്നത് മാത്രമാണ് ഇനിയൊരു പോംവഴിയെന്നും സിദ്ധു വാദിച്ചു.
നവജ്യോത് സിദ്ധുവിന്റെയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും സൗഹൃദം അടുത്തിടെയാണ് ലോകം അറിഞ്ഞു തുടങ്ങിയത്.
Post Your Comments