റിയാദ്: സൗദി അറേബ്യയില്‍ ഏറ്റവും വലിയ ഭീകരാക്രമണശ്രമം തകര്‍ത്തു. സംഭവത്തെ തുടര്‍ന്ന് 13 പേര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന്‍ ആക്രമിക്കാനുള്ള ഭീകരരുടെ ശ്രമം തകര്‍ത്തതിനു പിന്നാലെയാണ് 13 പേര്‍ അറസ്റ്റിലാകുന്നതെന്ന് സൗദി അറേബ്യ അറിയിച്ചു.
ഞായറാഴ്ച സെന്‍ട്രല്‍ റിയാദ് പ്രവിശ്യയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ബില്‍ഡിംഗിനു നേരെ ആക്രമണ ശ്രമമുണ്ടായിരുന്നു. ഇതേതുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സുരക്ഷാ സേന വധിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഇവരില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതായും അധികൃതര്‍ അറിയിച്ചു.
കൊളംബോയില്‍ 200ലധികം പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു തൊട്ടുപിന്നാലെയാണ് സൗദിയില്‍ ഭീകരാക്രമണശ്രമം തകര്‍ത്തത്.
Post Your Comments