Latest NewsArticle

ചോദ്യം ചെയ്യപ്പെടേണ്ടതല്ല ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ : വ്രണപ്പെടുന്നത് നൂറ്റിമുപ്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ വിശ്വാസം

ഒരു സ്ഥാപനവും പരമവിശുദ്ധമല്ല, രാജ്യത്തിന്റെ പരമോന്നത നീതിപീഠം പോലും വിവാദത്തില്‍പ്പെടുകയാണ്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉള്‍പ്പെടുന്ന ജഡ്ജിമാരുടെ സംഘം നീതിപീഠത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ച് വാര്‍ത്താസമ്മേളനം നടത്തിയത്. തീര്‍ത്തും അസാധാരണമായ നടപടിയായിരുന്നു അത്. സുപ്രീം കോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെയാണ് ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ അക്ഷോഭ്യനായിരുന്നു അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. മിശ്രയക്ക് പിന്നാലെ രഞ്ജന്‍ ഗെഗോയ് ചീമഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ പദവിയിലെത്തിയപ്പോള്‍ അതുവരെ ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ അതിലും അസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുകയാണ് പരമോന്നത കോടതി. അന്ന് പത്രസമ്മേളനത്തിന് മുന്നില്‍ നിന്ന ജസ്റ്റിസ് ഗെഗോയ് വലിയ ആരോപണത്തിന്റെ മുള്‍മുനയിലാണ്. ചീഫ് ജസ്റ്റിസ് തനിക്കെതിരെ ലൈംഗിക പീഡനം നടത്തിയ ആളാണെന്ന് പരാതിപ്പെട്ടിരിക്കുകയാണ് ഒരു കോടതി ജീവനക്കാരി. ഈ ആരോപണത്തില്‍ എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് പറയാനാകില്ല. പക്ഷേ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിന്റെ വിശുദ്ധി വീണ്ടും ഇതുവഴി ചോദ്യം ചെയ്യപ്പെടുന്നു എന്നതാണ് ദു:ഖകരം. ചീഫ് ജസ്റ്റിസിനെ ഭീഷണിപ്പെടുത്താനുള്ള ഒരു ഗൂഢാലോചനയാണോ ഇതെന്നും സംശയിക്കാം. പരാതിക്കാരി സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ക്ക് പ്രാധാന്യം നല്‍കുന്ന വെബ് പോര്‍ട്ടലുകളാണ് ഗെഗോയ്‌ക്കെതിരെ ഗുരുതരമായ ആരോപണം പ്രസിദ്ധപ്പെടുത്തിയത്. പരാതിക്കാരിയുടെ പശ്്ചാത്തലം തീര്‍ത്തും ശുദ്ധമല്ല. കഴിഞ്ഞ ഒക്ടോബറില്‍ ഇവരെ ഗെഗോയിയുടെ ഓഫീസില്‍ നിന്ന് മാറ്റിയിരുന്നു. രാഷ്ട്രീയപരമായ സെന്‍സിറ്റീവ് കേസുകളില്‍ കോടതിയുടെ വിധിന്യായങ്ങളില്‍ അസന്തുഷ്ടരായവര്‍ ഇവര്‍ക്ക് പിന്നിലുണ്ടോ എന്നതാണ് ഒരു സംശയം. രാജ്യത്തെ പിടിച്ചുകുലുക്കിയ മീ ടു കാമ്പെയ്ന്‍ വെളിപ്പെടുത്തലുകളുടെ സമയത്ത് ഈ പരാതിക്കാരി മിണ്ടിയിട്ടില്ല എന്നുകൂടി ഓര്‍ക്കുക.

രാജ്യത്ത് നടന്നുവരുന്ന രാഷ്ട്രീയ പോരാട്ടത്തില്‍ ജുഡീഷ്യറി ബലിയാടാക്കപ്പെടുന്നതില്‍ വേദനയും ആശങ്കയും അറിയിച്ചാണ് ചീഫ് ജസ്റ്റിസ് ഈ ആരോപണത്തോട് പ്രതികരിച്ചത്. നിയമപരമായി തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നാണ് അദ്ദേഹം പറയാതെ പറഞ്ഞത്. അത് പ്രതിപക്ഷത്ത് നിന്നോ ഭരണപക്ഷത്ത് നിന്നോ എന്നത് വ്യക്തമല്ല. അതേസമയം കേന്ദ്രധനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലി എഴുകിയത് പ്രതിപക്ഷത്തിലെ ഘടകങ്ങള്‍ ഉയര്‍ന്ന നീതിന്യായവ്യവസ്ഥയുടെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ ” തടസ്സപ്പെടുത്താന്‍ വൃത്തികെട്ട ഗൂഢാലോചന നടത്തുന്നു എന്നാണ്. തന്റെ അന്തസ് തകര്‍ക്കുന്ന ആരോപണത്തോട് ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചതിന് ശേഷം ഗെഗോയ് പരാതിക്കാരിയുടെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് സ്വയമേവ പിന്‍മാറുകയാണ് ചെയ്തത്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജി പരിഗണിക്കുന്ന അരുണ്‍ മിശ്രയും ഇത്തരം ശ്രമങ്ങള്‍ ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് വിലങ്ങ് വയ്ക്കുന്നതാണെന്ന് ജസ്റ്റിസ് ഖന്നയും പരാമര്‍ശിച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാകേഷ് ഖന്ന തുടങ്ങിയവരും ചീഫ് ജസ്റ്റിസിനെതിരെ കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണത്തെ അംസബന്ധമായി കരുതുന്നു.

ഇതിനൊക്കെ അപ്പുറം പരാതിക്കാരിയുടെ നീക്കങ്ങളും വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. പരാതിക്കാരിയുടെ വ്യക്തിപരമായ വിവരങ്ങള്‍. സെന്‍സിറ്റീവ് ആയ വാര്‍ത്തകള്‍ നല്‍കി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മാധ്യമങ്ങള്‍ വേറെയുണ്ടായിട്ടും ഇത്തരത്തിലൊരു വാര്‍ത്ത നല്‍കാന്‍ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ മാത്രം സ്വീകരിക്കുന്ന പോര്‍ട്ടലുകള്‍ തെരഞ്ഞെടുത്തതിന്റെ സാംഗത്യം, താരതമ്യേന വാര്‍ത്തകള്‍ കുറവായ ശനിയാഴ്ച്ച തന്നെ വാര്‍ത്ത പുറത്തുവിട്ടതിന് പിന്നിലെ അജണ്ട ഇവയൊക്കെ ചര്‍ച്ച ചെയ്യപ്പെടണം. ഇനി പരാതിക്കാരിയാണ് ശരിയെങ്കില്‍ ആരോപണം പഴുതടച്ച് അന്വേഷിക്കപ്പെടണം. കാരണം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയാണ് ഇപ്പോള്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നത്. നൂറ്റി മുപ്പത് കോടിയിലധികം വരുന്ന ജനങ്ങളുടെ അഭിമാനമാണ് വ്രണപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button