അമേത്തി: രാഹുല്‍ ഗാന്ധിക്ക് വോട്ടെടുപ്പിലൂടെ അമേത്തിയിലെ ജനങ്ങള്‍ യാത്രയയപ്പ് നല്‍കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ മാത്രമാണ് രാഹുൽ ഗാന്ധി അമേത്തിയിൽ വരുന്നത്. നാമനിര്‍ദേശ പത്രിക അതാതു വ്യക്തി തന്നെ സമര്‍പ്പിക്കണമെന്ന് ഇല്ലായിരുന്നെങ്കിൽ അതിന് പോലും രാഹുൽ വരില്ലായിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി രാഹുല്‍ അമേത്തിയുടെ വികസനത്തിനായി എംപി ഫണ്ട് ഉപയോഗിച്ചിട്ടില്ലെന്നും സ്മൃതി ഇറാനി പറയുകയുണ്ടായി. പ്രധാനമന്ത്രി സ്ത്രീകളുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നുണ്ട്. അതിനാലാണ് രണ്ട് ലക്ഷ്യം ശൗചാലയങ്ങള്‍ നിര്‍മിച്ചതെന്നും ഒരു ലക്ഷം ഗ്യാസ് കണക്ഷനുകള്‍ നല്‍കിയതെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
Post Your Comments