ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോടതി അലക്ഷ്യ കേസില്‍ ഖേദം പ്രകടിപ്പിച്ചു. സുപ്രീംകോടതിയില്‍ രാഹുല്‍ ഗാന്ധി മറുപടി നല്‍കി.
റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു കോടതി അലക്ഷ്യ ഹര്‍ജി.പരാമര്‍ശം തെരഞ്ഞെടുപ്പ് പ്രചരണ ചൂടില്‍ നടത്തിയതാണ് കോടതി ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. കോടതി പറയാത്ത പരാമര്‍ശം തന്റെ ഭാഗത്തു നിന്നുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു.
തന്റെ വാക്കുകള്‍ രാഷ്ട്രീയ എതിരാളികള്‍ ദുരുപയോഗിക്കുകയാണെന്നും രാഹുല്‍ കോടതിയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഗാന്ധി ഖേദംപ്രകടിപ്പിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്
Post Your Comments