News

പോളിങ്ങ് സ്റ്റേഷനിലും സമീപത്തും ആയുധങ്ങൾ പാടില്ല

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ പോളിങ്ങ് സ്റ്റേഷന്റെ പരിസര പ്രദേശങ്ങളിൽ ആയുധങ്ങളുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് കമ്മീഷന് തടഞ്ഞിട്ടുണ്ട്. 1951 ജനപ്രാതിനിധ്യ നിയമത്തിലെ 134 ബി പ്രകാരമാണ് കമ്മീഷൻ ആയുധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം പോളിങ് ബൂത്തുകളുടെ നൂറുമീറ്റർ പരിധിക്കുള്ളിൽ ആയുധവുമായി പ്രവേശിക്കുകയോ ആയുധങ്ങൾ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. വോട്ടർമാർക്ക് ആരുടെയും പ്രേരണയോ ഭീഷണിയോ കൂടാതെ വോട്ടുരേഖപ്പെടുത്താനാണ് ഇത്. എന്നാൽ സുരക്ഷ ഉദ്യോഗസ്ഥർക്ക് ആയുധം കൈവശം വയ്ക്കാം. വരണാധികാരി, പ്രിസൈഡിങ്ങ് ഓഫീസർ എന്നിവരോടൊപ്പമുള്ള സേനാംഗങ്ങളിൽ അനുവദിക്കപ്പെട്ടവർക്കു മാത്രം ആയുധം കൈവശംവച്ച് പോളിങ് സ്റ്റേഷനിൽ പ്രവേശിക്കാം. എന്നാൽ ഇത് ലംഘിക്കുന്നവർക്കെതിരെ നിയമനടപടിയെടുക്കുന്നതും ആയുധം കണ്ടുകെട്ടുന്നതുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button