Election NewsLatest NewsIndia

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. രാഹുല്‍ ഗാന്ധിയുടെ നിലപാട് അവസരവാദിയുടേതാണെന്നും രാഹുലിന്റെ വിശ്വാസ്യത നഷ്ട്ടപ്പെട്ടു എന്നും നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. കോടതി അലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് നിര്‍മ്മാലാ സീതാരാമന്റെ പ്രതികരണം.

റഫാല്‍ കേസിലെ ഉത്തരവിന് ശേഷം കാവല്‍ക്കാരന്‍ കള്ളനെന്ന് സുപ്രീംകോടതിക്ക് മനസ്സിലായെന്ന പ്രസ്താവനയിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് എതിരെ കോടതി അലക്ഷ്യ ഹര്‍ജി. പ്രതികരണം തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതെന്ന് രാഹുല്‍ കോടതിയില്‍ വിശദമാക്കി. ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ കേസിലാണ് രാഹുല്‍ ഖേദം പ്രകടിപ്പിച്ചത്.

റഫാല്‍ പുനപരിശോധന ഹര്‍ജികള്‍ പരിഗണിക്കുമ്‌ബോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ സമാന്തര ചര്‍ച്ചയെ കുറിച്ച് പുറത്ത് വന്ന രേഖകള്‍ കൂടി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ആ കോടതി ഉത്തരവിനോടുള്ള പ്രതികരണത്തിലാണ് കാവല്‍ക്കാരന്‍ കള്ളനെന്ന് കോടതി കണ്ടെത്തിയതായി രാഹുല്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button