KeralaLatest NewsElection News

തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണം; കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാനാവശ്യപ്പെട്ട് വന്‍തോതില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കണ്ണൂര്‍ പേരാവൂരിലാണ് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുക, ജനകീയ വിപ്ലവം ആയുധത്തിലൂടെ, ജലീലിന്റെ കൊലപാതകത്തിന് മറുപടി പറയിക്കും എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട് പാല ഗവ:സ്‌കൂള്‍ മതിലിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി ഇവ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം പേരാവുര്‍ ടൗണിനു സമീപവും സമാനമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതെസമയം, പോസ്റ്ററുകള്‍ പതിച്ചവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ മാവോയിസ്റ്റുകള്‍ കത്ത് എഴുതിയിരുന്നു. വയനാട് പ്രസ് ക്ലബ്ബിലാണ് കത്ത് ലഭിച്ചത്. രാഹുല്‍ഗാന്ധി സ്ഥാനാര്‍ത്ഥി ആകുന്നതോടെ വയനാട് രക്ഷപ്പെടുമെന്ന കോണ്‍ഗ്രസ് പ്രചരണം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് കത്തില്‍ പറയുന്നത്. നാടുകാണി ദളം ഏരിയ കമ്മറ്റി വക്താവ് അജിതയുടെ പേരിലായിരുന്നു കത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button